കാണ്ടാമൃഗത്തെ വേട്ടയാടാന്‍ പോയ ആളെ ആന ചവിട്ടിക്കൊന്നു, സിംഹം തിന്നു; ഒടുവില്‍ കിട്ടിയത് തലയോട്ടിയും വസ്ത്രങ്ങളും

കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ്
ചിത്രം: AFP
ചിത്രം: AFP


ജൊഹന്നാസ്ബര്‍ഗ്: കാണ്ടാമൃഗത്തെ വേട്ടയാടാന്‍ ഇറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടിക്കൊല്ലുന്നതിനായാണ് ജൊഹന്നാസ്ബര്‍ഗ് സ്വദേശി പാര്‍ക്കില്‍ അതിക്രമിച്ച് കയറിയത്. 

വന്യമൃഗങ്ങളുള്ള സംരക്ഷിത വനപ്രദേശമായ ഇവിടെ മനുഷ്യരെ പ്രവേശിപ്പിക്കാറില്ല. കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ് ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. 

വനപ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെന്ന് ഇതുകൊണ്ടാണ് പറയുന്നതെന്നും മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാണെന്നും റെയ്ഞ്ചര്‍ പറഞ്ഞു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ അവശേഷിക്കുന്ന ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാണ് ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്. കാണ്ടാമൃഗങ്ങളെ വേട്ടയാടിക്കൊന്ന ശേഷം കൊമ്പെടുത്ത് മടങ്ങുകയാണ് സാധാരണയായി വേട്ടക്കാര്‍ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com