മല്യയ്ക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ അപ്പീല്‍ തള്ളി

മല്യയുടെ ആവശ്യത്തില്‍ കഴമ്പില്ല- ഇന്ത്യയ്ക്ക് കൈമാറാനുളള ഉത്തരവിനെതിരെ വിജയ്മല്യ നല്‍കിയ അപ്പീല്‍ ബ്രീട്ടീഷ് കോടതി തള്ളി 
മല്യയ്ക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ അപ്പീല്‍ തള്ളി

ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുളള ഉത്തരവിനെതിരെ വിജയ്  മല്യ നല്‍കിയ അപ്പീല്‍ ബ്രീട്ടീഷ് കോടതി തള്ളി. മല്യയുടെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. സഹസ്രകോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യയെ കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഒപ്പുവെച്ചത്. 

വിജയ് മല്യ പ്രഥമദൃഷ്ട്യാകുറ്റകൃത്യം നടത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടല്ല മല്യയുടെതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്. 

വിവിധ ബാങ്കുകളില്‍ നിന്നായി 9400 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. ഫ്യുജിറ്റീവ് ഇക്‌ണോമിക് ഒഫന്‍ഡേഴ്‌സ് നിയമപ്രകാരം മല്യയെ മുബൈയിലെ പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com