ഇറാന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക; യുഎസ് സൈന്യത്തെ ഭീകര സംഘടനയാക്കി ഇറാന്റെ തിരിച്ചടി

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇറാന്‍ തിരിച്ചടിച്ചത്
ഇറാന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക; യുഎസ് സൈന്യത്തെ ഭീകര സംഘടനയാക്കി ഇറാന്റെ തിരിച്ചടി

വാഷിങ്ടണ്‍: ഇറാനിലെ സൈനീക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് ഭരണകൂടം. ഒരു വിദേശ രാജ്യത്തിന്റെ സൈനീക വിഭാഗത്തെ ആദ്യമായിട്ടാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. 

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇറാന്‍ തിരിച്ചടിച്ചത്. തീവ്രവാദത്തെ ഇറാന്‍ പ്രോല്‍സാഹിപ്പിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഒരു രാജ്യതന്ത്ര ആയുധം എന്ന നിലയില്‍ നിന്ന് ഭീകരതയെ പിന്തുണയ്ക്കുകയും, സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു. 

റവല്യൂഷനറി ഗാര്‍ഡ്‌സുമായി ഇടപാട് നടത്തുന്ന ബാങ്കുകള്‍ക്കും, സാമ്പത്തി സ്ഥാപനങ്ങള്‍ക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും യുഎസ് നല്‍കുന്നു. ഇറാന്റെ സൈനീക വിഭാഗങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ പലതിനേയും യുഎസ് ഇതിനോടകം തന്നെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 

2015ല്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്നും ട്രംപ് ഭരണകൂടം പിന്മാറിയിരുന്നു. യുഎസ് ചുമത്തിയ ഉപരോധങ്ങള്‍ ഇറാന് തിരിച്ചടിയാവുന്നതിന് ഇടയിലാണ് സൈനീക വിഭാഗത്തെ ഭീകരസംഘടനയായി മുദ്രകുത്തി യുഎസിന്റെ നീക്കം വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com