ഭൂകമ്പം ഉയരം കുറച്ചോ? എവറസ്റ്റ് കൊടിമുടിയുടെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു

8,848 മീറ്റര്‍(29,029 അടി) ആണ് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന്റെ നിലവിലെ ഔദ്യോഗിക ഉയരം
ഭൂകമ്പം ഉയരം കുറച്ചോ? എവറസ്റ്റ് കൊടിമുടിയുടെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു

കാഠ്മണ്ഡു: എവറസ്റ്റ് കൊടിമുടിയുടെ ഉയരം വീണ്ടും അളക്കുവാന്‍ ഒരുങ്ങി നേപ്പാള്‍. എവറസ്റ്റിന്റെ ഉയരം കുറഞ്ഞുവരുന്നു എന്ന വാദങ്ങള്‍ ശക്തമാകുന്നതിന് ഇടയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നത്. 

കൊടിമുടി കയറുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ ഇതിനായി നിയോഗിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നാല് പേരടങ്ങുന്ന സംഘമാണ് എവറസ്റ്റിന്റെ ഉയരം അളക്കുന്നതിനുള്ള ദൗത്യത്തിലുള്ളത്. ഇവര്‍ ബുധനാഴ്ച എവറസ്റ്റ് കയറും. 

8,848 മീറ്റര്‍(29,029 അടി) ആണ് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന്റെ നിലവിലെ ഔദ്യോഗിക ഉയരം. എന്നാല്‍ 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് ശേഷം എവറസ്റ്റിന്റെ ഉയരം കുറഞ്ഞതായിട്ടായിരുന്നു വാദങ്ങള്‍ ഉയര്‍ന്നത്.1999ല്‍ അമേരിക്കന്‍ സംഘം എവറസ്റ്റിന്റെ ഉയരം നിലവിലെ കണക്കില്‍ നിന്നും രണ്ട് മീറ്റര്‍ കൂടുതലാണെന്ന് ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ചുള്ള സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com