കാറ്റിനൊപ്പമെത്തുന്നത് മഞ്ഞുകട്ടകള്‍, വൈദ്യുതി ബന്ധം നിലച്ച് ആയിരത്തിലേറെ വീടുകള്‍;  യുഎസില്‍ ബോംബ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു

അന്തരീക്ഷ മര്‍ദ്ദത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്ന വലിയ വെള്ളത്തുള്ളികളും മഞ്ഞ് തുള്ളികളും കാറ്റിനൊപ്പം പൊട്ടിത്തെറിക്കുന്നതാണ്  'ബോംബ് സൈക്ലോണു'കള്‍.
കാറ്റിനൊപ്പമെത്തുന്നത് മഞ്ഞുകട്ടകള്‍, വൈദ്യുതി ബന്ധം നിലച്ച് ആയിരത്തിലേറെ വീടുകള്‍;  യുഎസില്‍ ബോംബ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു


കൊളറാഡോ: യുഎസിലെ മധ്യപ്രദേശങ്ങളായ കൊളറാഡോ, ഓക്ലഹോമ, മിനസോട്ട എന്നിവിടങ്ങളില്‍ 'ബോംബ് ചുഴലിക്കാറ്റ്' വ്യാപകനാശം വിതയ്ക്കുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് വീശുന്നത്. സൗത്ത് ഡക്കോട്ടയില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കൊളറാഡോയില്‍ നിന്ന് മിനസോട്ടയിലേക്കുള്ള റോഡ് മാര്‍ഗവും അടച്ചിട്ടുണ്ട്. പ്രദേശത്തെ ആയിരത്തിലേറെ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അന്തരീക്ഷ മര്‍ദ്ദത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്ന വലിയ വെള്ളത്തുള്ളികളും മഞ്ഞ് തുള്ളികളും കാറ്റിനൊപ്പം പൊട്ടിത്തെറിക്കുന്നതാണ്  'ബോംബ് സൈക്ലോണു'കള്‍. മിനസോട്ടയില്‍ കനത്ത മഞ്ഞുവീഴ്ച തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ഈ പ്രദേശത്ത് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. കാറ്റിനൊപ്പം മുക്കല്‍ ഇഞ്ച് കനത്തിലുള്ള മഞ്ഞ് കട്ടകളും വീശിയടിക്കുന്നുണ്ട്. പരമാവധി പുറത്തിറങ്ങരുതെന്നും അപകടം ഉണ്ടായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പകുതിയോളം വിമാനങ്ങളും മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ചേക്കാമെന്നും ഇടിമിന്നല്‍ പോലുമില്ലാതെ മഞ്ഞ് കഷ്ണങ്ങളുമായാണ് കാറ്റ് വീശുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 

ഓക്ലഹോമ, ടെക്‌സസ, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദികള്‍ കരകവിഞ്ഞ് ഒഴുകിയേക്കാമെന്നും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായേക്കുമെന്നും മുന്നറിയിപ്പ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മിസൗറി നദിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 455 വീടുകളും ഏക്കറു കണക്കിന് കൃഷിയിടങ്ങളും ഒലിച്ച് പോയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com