യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുവാന്‍ പുതിയ വഴി; പാസ്‌പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കും

ബുധനാഴ്ച മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ സ്ഥാനപചി നവദീപ് സിങ് സൂരി പറഞ്ഞു
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുവാന്‍ പുതിയ വഴി; പാസ്‌പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കും

ദുബൈ: യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നത് ഇനി മുതല്‍ പുതിയ രീതിയില്‍. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബുധനാഴ്ച മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ സ്ഥാനപചി നവദീപ് സിങ് സൂരി പറഞ്ഞു. 

ദുബൈ കൂടാതെയുള്ള അഞ്ച് എമിറേറ്റ്‌സുകളിലും ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.  embassy.passportindia.gov.in വഴിയാണ് ഇനി പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നവരും, പാസ്‌പോര്‍ട്ട് പുതുക്കുന്നവരും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം, നേരത്തെയുണ്ടായിരുന്നത് പോലെ, ആവശ്യമായ രേഖകളുമായി ബിഎല്‍എസ് സെന്ററിലെത്തണം.

ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുവാന്‍ സാഹചര്യം ഇല്ലാത്തവര്‍ ബിഎല്‍എസ് സെന്ററുകളില്‍ നിന്നും സഹായം തേടണം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളിലാണ് ഇതുവരെ ലഭിച്ചിരുന്നത്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ഇനി പാസ്‌പോര്‍ട്ട് ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com