സമാധാനം കൊണ്ടുവരൂ; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദം ചുംബിച്ച് മാര്‍പാപ്പ

ക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീറിന്റേയും പ്രതിപക്ഷ നേതാവ് റീക് മാഷറിന്റേയും പാദം ചുംബിക്കുകയായിരുന്നു മാര്‍പാപ്പ
സമാധാനം കൊണ്ടുവരൂ; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദം ചുംബിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ശത്രുത അവസാനിപ്പിച്ച് സമാധാന നടപടികളുമായി മുന്നോട്ടു പോകുവാനുള്ള ആഹ്വാനത്തിനൊപ്പം അപ്രതീക്ഷിത നീക്കവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീറിന്റേയും പ്രതിപക്ഷ നേതാവ് റീക് മാഷറിന്റേയും പാദം ചുംബിക്കുകയായിരുന്നു മാര്‍പാപ്പ. 

വത്തിക്കാനില്‍ ചര്‍ച്ചകള്‍ക്കായി സുഡാന്‍ നേതാക്കള്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കുവാന്‍ ഇരു നേതാക്കളും തയ്യാറാവണം എന്ന് ആവശ്യപ്പെട്ടതിന് ശേഷം, മുട്ടുകുത്തി ഇവരുടെ പാദം മാര്‍പാപ്പ ചുംബിക്കുകയായിരുന്നു. 

മാര്‍പാപ്പയുടെ ഭാഗത്ത് അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത് എന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പാദം മാര്‍പാപ്പ കഴികാറുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത് അപൂര്‍വമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com