സ്വകാര്യ സ്ഥാപനങ്ങളിലും പുകവലി പാടില്ല; നിരോധനം ഏര്‍പ്പെടുത്തി സൗദി

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി
സ്വകാര്യ സ്ഥാപനങ്ങളിലും പുകവലി പാടില്ല; നിരോധനം ഏര്‍പ്പെടുത്തി സൗദി

റിയാദ്; സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കീഴിലുമുള്ള തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചു. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് തീരുമാനം. 

ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം പുകവലി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കുമാണ് പുകവലി വിരുദ്ദ നിയമത്തിലൂടെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതും കണക്കിലെടുത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.  പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നേരത്തെ തന്നെ പുകവലി നിരോധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com