ഏഴു ഗോപുരങ്ങള്‍, 700 കോടി ചെലവ്, 14 ഹെക്ടര്‍; അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് ശിലാസ്ഥാപനം

ഏഴു ഗോപുരങ്ങള്‍, 700 കോടി ചെലവ്, 14 ഹെക്ടര്‍; അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് ശിലാസ്ഥാപനം

ആയിരക്കണക്കിന് ഇന്ത്യക്കാരെ സാക്ഷിയാക്കി അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രാര്‍ഥനാ മന്ത്രങ്ങളോടെ ശിലാസ്ഥാപനം

അബുദാബി: ആയിരക്കണക്കിന് ഇന്ത്യക്കാരെ സാക്ഷിയാക്കി അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രാര്‍ഥനാ മന്ത്രങ്ങളോടെ ശിലാസ്ഥാപനം. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക ശില ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകും.ക്ഷേത്രത്തോടനുബന്ധിച്ചു ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കാഴ്ചകളും ഒരുക്കും.

ഇന്ത്യ യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുതിയ അധ്യായമാണ് അബുദാബിയിലെ ഹിന്ദു ക്ഷേത്രം. അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. ബാബ സ്വാമിനാരായണന്‍ സന്‍സ്തയുടെ ആത്മീയാചാര്യന്‍ സ്വാമി മഹദ് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകള്‍.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ കാര്യമന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂര്യ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനപ്രകാരം 2015 ലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. 14 ഹെക്ടര്‍ സ്ഥലത്തു 700 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഏഴു എമിറേറ്റ്‌സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണ് ഇവിടെ ഉയരുക.2020 ഡിസംബറോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com