ഇന്ത്യയുമായുള്ള സൗഹൃദത്തിന്‌ 70 വയസ്സ് ; രാമായണ കഥയുടെ സ്റ്റാമ്പ് പുറത്തിറക്കി ഇന്തൊനേഷ്യ

സീതയെ രക്ഷിക്കുന്നതിനായി ജഡായു നടത്തുന്ന ചെറുത്ത് നിൽപ്പാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന്
ഇന്ത്യയുമായുള്ള സൗഹൃദത്തിന്‌ 70 വയസ്സ് ; രാമായണ കഥയുടെ സ്റ്റാമ്പ് പുറത്തിറക്കി ഇന്തൊനേഷ്യ

ജക്കാർത്ത : രാമായണ കഥയിലെ ഭാ​ഗമുൾക്കൊള്ളുന്ന സ്റ്റാമ്പ് ഇന്തൊനേഷ്യ പുറത്തിറക്കി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ ആദരം ഒരുക്കിയത്.

ഇന്തൊനേഷ്യയിലെ പ്രശസ്ത ശിൽപിയായ പത്മശ്രീ ബാപക് ന്യോമാൻ നുവാത്രയാണ് സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്. സീതയെ രക്ഷിക്കുന്നതിനായി ജഡായു നടത്തുന്ന ചെറുത്ത് നിൽപ്പാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജക്കാർത്തയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഓർമ്മയ്ക്കായി സ്റ്റാമ്പ് ജക്കാർത്തയിലെ 'ഫിലാറ്റലി മ്യൂസിയ'ത്തിലും സൂക്ഷിക്കും. ഇന്തൊനേഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് ഇന്തൊനേഷ്യൻ വിദേശകാര്യ സഹമന്ത്രി എന്നിവർ ചേർന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com