ജപ്പാനും ജര്‍മ്മനിയും അയല്‍രാജ്യങ്ങള്‍: ഇമ്രാന്‍ ഖാന്റെ വാക്ക് പിഴയെ ട്രോളി സോഷ്യല്‍മീഡിയ

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇമ്രാന്‍ ഖാനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
ജപ്പാനും ജര്‍മ്മനിയും അയല്‍രാജ്യങ്ങള്‍: ഇമ്രാന്‍ ഖാന്റെ വാക്ക് പിഴയെ ട്രോളി സോഷ്യല്‍മീഡിയ

ഇസ്ലാമാബാദ്: നാക്ക് പിഴച്ചതിന്റെ പേരില്‍ ട്രോളന്‍മാരുടെ കളിയാക്കലിനും വിമര്‍ശനങ്ങള്‍ക്കും ഇരയായിരിക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജപ്പാനും ജര്‍മ്മനിയും അയല്‍രാജ്യങ്ങളാണെന്നുള്ള തന്റെ പ്രസ്താവനയുടെ പുറത്താണ് ഇമ്രാന്‍ ഖാന്‍ ട്രോളുകള്‍ക്ക് വിധേയനായത്. വാര്‍ത്താസമ്മേളനത്തിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് നാക്ക് പിഴച്ചത്. 

ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയും തമ്മില്‍ അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ''രണ്ട് രാജ്യങ്ങള്‍ക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ് ജര്‍മിനിയും ജപ്പാനും. 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയും ജപ്പാനും അതിര്‍ത്തിയില്‍ സംയുക്തമായി വ്യവസായ ശാലകള്‍ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുകയുമായിരുന്നു''- ഇങ്ങനെയായിരുന്നു ഇമ്രാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്.  

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇമ്രാന്‍ ഖാനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഫ്രാന്‍സിനെയാണ് ഇമ്രാന്‍ ഖാന്‍ ജപ്പാന്‍ എന്ന് പറഞ്ഞ് പോയത്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ നാക്ക് പിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com