സ്‌ഫോടനം: ചിത്രം മാറി, ക്ഷമാപണവുമായി ശ്രീലങ്ക

ആക്രമണത്തില്‍ നേരിട്ടു പങ്കുള്ള മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.
സ്‌ഫോടനം: ചിത്രം മാറി, ക്ഷമാപണവുമായി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 253 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതികളുടെ ചിത്രം പുറത്തുവിട്ടതില്‍ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക അമാറ മജീദിന്റെ ചിത്രവും. ഇത് ശ്രദ്ധയില്‍പ്പെട്ട അമാറയുടെ ട്വീറ്റിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പൊലീസ് ചിത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തി.

ആക്രമണത്തില്‍ നേരിട്ടു പങ്കുള്ള മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.  ഇവരുടെ പേരും മറ്റുവിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ അബദ്ധവശാല്‍ അമാറയുടെ ചിത്രവും വിവരങ്ങളും ഉള്‍പ്പെടുകയായിരുന്നു. പിന്നീട് ശ്രീലങ്കന്‍ പൊലീസ് ചിത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കി. ഫാത്തിമ ഖാദിയ എന്ന യുവതിയാണെന്ന് കരുതിയാണ് ചിത്രം പുറത്തുവിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 76 പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക തീവ്ര ഇസ്‌ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒന്‍പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. 

മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഭീകരര്‍ക്കായി പൊലീസ് റെയ്ഡ് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com