ശ്രീലങ്കയില്‍ തിരച്ചില്‍, ഏറ്റുമുട്ടല്‍; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 മരണം

ശ്രീലങ്കയില്‍ ഐഎസ് ഒളിത്താവളങ്ങളില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും പതിനഞ്ചു പേര്‍ മരിച്ചു
ശ്രീലങ്കയില്‍ തിരച്ചില്‍, ഏറ്റുമുട്ടല്‍; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 മരണം

കൊളംബോ: ശ്രീലങ്കയില്‍ ഐഎസ് ഒളിത്താവളങ്ങളില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും പതിനഞ്ചു പേര്‍ മരിച്ചു. മൂന്ന് പേര്‍ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു സ്ത്രീകളും ആറു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ കിഴക്കന്‍ നഗരമായ കല്‍മുനൈയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുഭാവികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് സുമിത് അടപട്ടു പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ചാവേറായ എട്ട് പേര്‍ ധരിച്ചിരുന്ന ഐഎസ്‌ഐഎസ് പതാകകള്‍ക്കും യൂണിഫോമിനും സമാനമായവ കണ്ടെടുത്തു. സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. 

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 253 പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com