ഉറക്കമുണര്‍ന്നപ്പോള്‍ 37 മിസ്ഡ്‌കോള്‍: ശ്രീലങ്കന്‍ സ്‌ഫോടനത്തെക്കുറിച്ച് അമാര

ശ്രീലങ്കന്‍ പൊലീസ് പുറത്തു വിട്ട ലുക്കൗട്ട് നോട്ടീസില്‍ ഇവരുടെ പേരും ഉണ്ടായിരുന്നു
ഉറക്കമുണര്‍ന്നപ്പോള്‍ 37 മിസ്ഡ്‌കോള്‍: ശ്രീലങ്കന്‍ സ്‌ഫോടനത്തെക്കുറിച്ച് അമാര

യുഎസ് ബ്രൗണ്‍ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിനി അമാര മജീദിനെ ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് അറിയാമായിരിക്കും. കാരണം ആക്രമണം നടന്ന് കഴിഞ്ഞ് ശ്രീലങ്കന്‍ പൊലീസ് പുറത്തു വിട്ട ലുക്കൗട്ട് നോട്ടീസില്‍ ഇവരുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാതെ തന്റെ ഫോണിലെ 37 മിസ്ഡ് കോളുകള്‍ കണ്ടാണ് അമാര ഉറക്കമെഴുന്നേല്‍ക്കുന്നത്. 

ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിമിനല്‍ അന്വേഷണ വകുപ്പ് പുറത്തുവിട്ട കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ പട്ടികയിലായിരുന്നു ആക്ടീവിസ്റ്റ് കൂടിയായ അമര മജീദിന്റെ ചിത്രവും അബദ്ധത്തില്‍ പെട്ടുപോയത്. ഇത് ചൂണ്ടിക്കാട്ടി അമര സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചിത്രം പിന്‍വലിച്ചു. 

എന്നാല്‍ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായില്ലെന്ന് സംഭവെത്തക്കുറിച്ച് പത്രസമ്മേളനത്തിലൂടെ അമര കാര്യങ്ങള്‍ വ്യക്തമാക്കി. 35 മിസ്ഡ് കോള്‍ ഫോണില്‍ കണ്ടാണ് കഴിഞ്ഞ ദിവസം ഞാന്‍ ഉറക്കമുണര്‍ന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഒരു നിമിഷം പകച്ചുപോയി. പിന്നീട് ശ്രീലങ്കയില്‍ നിന്നുള്ള ബന്ധുക്കള്‍ വിവരം അറിയിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞതെന്ന് അമാര പറഞ്ഞു. 

ശ്രീലങ്കയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് അമാര മജീദ്. ഇവര്‍ അമേരിക്കയിെല അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ അമാര പങ്കെടുത്ത ഹിജാബ് പ്രൊജക്ടാണ് ഇവരെ പ്രശ്‌സതായാക്കിയത്. 

എല്ലാ സ്ത്രീകളും ഒരു ദിവസം ഹിജാബ് ധരിച്ച ശേഷം അനുഭവിക്കേണ്ടി വരുന്ന വിവേചനം എഴുതി അറിയിക്കണം എന്നതായിരുന്നു പ്രൊജക്ട്. ഇതുകൂടാതെ 2014 ല്‍ മുസ്ലീം സമൂഹം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് 'ദ് ഫോറിനേഴ്‌സ്' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com