ജനപ്പെരുപ്പം, വെള്ളപ്പൊക്കം ; ഇന്തൊനേഷ്യ തലസ്ഥാനം മാറ്റുന്നു

സമുദ്ര നിരപ്പിനെക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന പ്രദേശമായതിനാല്‍ ജക്കാര്‍ത്തയില്‍ വളരെ വേഗം പ്രളയമുണ്ടാകാറുണ്ട്.
ജനപ്പെരുപ്പം, വെള്ളപ്പൊക്കം ; ഇന്തൊനേഷ്യ തലസ്ഥാനം മാറ്റുന്നു

ജാവ: ജക്കാര്‍ത്തയില്‍ നിന്നും പുതിയ നഗരത്തിലേക്ക് തലസ്ഥാനം മാറ്റാന്‍ ഇന്തൊനേഷ്യ തയ്യാറെടുക്കുന്നു. ജനപ്പെരുപ്പവും അടിക്കടിയുണ്ടാവുന്ന പ്രളയവുമാണ് ജക്കാര്‍ത്തയ്ക്ക് പുറത്തേക്ക് ജനസംഖ്യ അധികമില്ലാത്ത നഗരത്തിലേക്ക് തലസ്ഥാനം മാറുന്നതിനായി ഭരണകൂടം ഉയര്‍ത്തുന്നത്. മന്ത്രിസഭായോഗം ഇക്കാര്യം സജീവ പരിഗണനയ്ക്കും എടുത്തിരുന്നു.

ജക്കാര്‍ത്തയെ തലസ്ഥാനമാക്കി നിലനിര്‍ത്തിക്കൊണ്ട് പ്രസിഡന്റിന്റെ വസതിക്ക് സമീപം ഭരണനിര്‍വ്വഹണ കേന്ദ്രമാക്കുക,ജക്കാര്‍ത്തയ്ക്ക് 70 കിലോമീറ്റര്‍ ദൂരം മാറി പുതിയ തലസ്ഥാന നഗരം നിര്‍മ്മിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്. 

ഇന്തൊനേഷ്യയുടെ ജനസംഖ്യയിലെ അറുപത് ശതമാനത്തോളം പേരും ജക്കാര്‍ത്തയില്‍ തന്നെയാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമുദ്ര നിരപ്പിനെക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന പ്രദേശമായതിനാല്‍ ജക്കാര്‍ത്തയില്‍ വളരെ വേഗം പ്രളയമുണ്ടാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് നഗരം അപകട ഭീഷണിയിലാണെന്നും ലോകബാങ്കിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ തലസ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇന്തൊനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com