തീവ്രവാദം ഒഴിവാക്കാന്‍ മദ്രസകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും: പാകിസ്ഥാന്‍

പാകിസ്ഥാനിലെ 30,000 മദ്ര,സകളില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
തീവ്രവാദം ഒഴിവാക്കാന്‍ മദ്രസകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും: പാകിസ്ഥാന്‍

ഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസകളെ മുഖ്യധാര വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്ഥാന്‍. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള 30,000 മദ്രസകളെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത്. 

പാകിസ്ഥാനിലെ 30,000 മദ്രസകളില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇവയെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന്  പാഠ്യക്രമം മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. 

വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ് മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി. പാകിസ്താനില്‍ ഇപ്പോള്‍ ഒരു തീവ്രവാദസംഘടന പോലുമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com