ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര സിറിയയിലേതിന് പകരം; വിഡിയോയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി

 ബഗൂസിലേറ്റ തിരിച്ചടിക്ക് പകരം നല്‍കുമെന്നും അനുയായികളെ കൊന്നവരോടും ജയിലില്‍ അടച്ചവരോടും പകരം ചോദിക്കണമെന്നുമാണ് ബാഗ്ദാദി വിഡിയോയില്‍
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര സിറിയയിലേതിന് പകരം; വിഡിയോയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി

ദുബൈ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പേരില്‍ വിഡിയോ പുറത്ത് വന്നു. ബാഗൂസിലണ്ടായ തിരിച്ചടിക്ക് പകരം നല്‍കുമെന്നാണ് വിഡിയോ സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാഗ്ദാദി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിറിയയിലെ നഷ്ടത്തിനുള്ള പ്രതികാരമായാണ്വിഡിയോയിലെ സ്‌ഫോടനങ്ങള്‍ എന്നാണ് ബാഗ്ദാദി വിഡിയോയില്‍ പറയുന്നത്. 

 അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്ത് വിട്ട വിഡിയോ ദൃശ്യങ്ങൡ ബാഗ്ദാദിക്കൊപ്പം മറ്റ് മൂന്ന് പുരുഷന്‍മാരെയും കാണാം. പക്ഷേ ഇവരുടെ മുഖം അവ്യക്തമാണ്. രണ്ട് വര്‍ഷം മുമ്പ് ബാഗ്ദാദി കൊല്ലപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

 ബഗൂസിലേറ്റ തിരിച്ചടിക്ക് പകരം നല്‍കുമെന്നും അനുയായികളെ കൊന്നവരോടും ജയിലില്‍ അടച്ചവരോടും പകരം ചോദിക്കണമെന്നുമാണ് ബാഗ്ദാദി വിഡിയോയില്‍ പറയുന്നത്. അതേസമയം വിഡിയോ ദൃശ്യത്തിലുള്ളത് ബാഗ്ദാദിയാണോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരേക്കും പുറത്ത് വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com