മകളെ പീഡിപ്പിച്ചു; ബോക്‌സിങ് മുന്‍ലോകചാംപ്യന് 18 വര്‍ഷം തടവ്‌

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st August 2019 07:21 PM  |  

Last Updated: 01st August 2019 07:21 PM  |   A+A-   |  

 


ബ്യൂണസ് അയേഴ്‌സ്‌: മകളെ പീഡിപ്പിച്ച ബോക്സിങ് മുന്‍ ലോകചാംപ്യന്‍ കാര്‍ലോസ് മാനുവല്‍ ബാഡോമിറിന് 18 വര്‍ഷം കഠിന തടവ് . അര്‍ജന്റീനയിലെ  സാന്റാ ഫേ കോടതിയാണ് ബാഡോമിറിന് ശിക്ഷവിധിച്ചത്. മുന്‍ ഭാര്യയുടെ പരാതിയില്‍ 2016ലാണ് ബാഡോമിര്‍ അറസ്റ്റിലായത്. 

മകള്‍ക്ക് എട്ടുവയസുമാത്രം പ്രായമുള്ളപ്പോള്‍ നിരവധി തവണ പീ‍ഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത് .  2012ലായിരുന്നു സംഭവം . 2006 ല്‍ സാബ് ജുഡായെ അട്ടിമറിച്ചാണ് ബാഡോമിര്‍ ബോക്സിങ് വാള്‍ട്ടര്‍വെയിറ്റ്  ലോകകിരീടം സ്വന്തമാക്കിയത. വിചാരണയുടെ ഭാഗമായി മൂന്നുകൊല്ലമായി ബാഡോമിര്‍ ജയിലിലാണ് . 20 വര്‍ഷം തടവാണ് പ്രോസിക്യൂഷന്‍ അവശ്യപ്പെട്ടത്.