വിവാഹത്തിന് മുമ്പ് 'സെക്‌സ്' ; കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ ; വേദനകൊണ്ട് പുളഞ്ഞ് കുഴഞ്ഞുവീണ് യുവതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2019 05:28 PM |
Last Updated: 01st August 2019 05:28 PM | A+A A- |

ബന്ദ അസേഹ് : വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹ് പ്രവിസ്യയിലാണ് പ്രാകൃതമായ ശിക്ഷാവിധി നടപ്പാക്കിയത്. 22 കാരിയായ യുവതിക്കും 19 കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്.
ലോക്‌സ്യൂമേവ് സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചായിരുന്നു മുഖം മറച്ച 'മത ഓഫീസര്‍' ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കുട്ടികളെ ശിക്ഷാവിധി നടപ്പാക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ചാട്ടവാറടിയേറ്റ യുവതി വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞു. ദയവു കാണിക്കണമെന്നും യുവതി കേണപേക്ഷിച്ചു. എന്നാല്‍ മത ഓഫീസര്‍ ശിക്ഷ തുടര്‍ന്നതോടെ യുവതി കുഴഞ്ഞുവീണു. 19 കാരനായ കാമുകനെയും 100 ചാട്ടവാറടിക്ക് വിധേയനാക്കി. വെള്ളഷര്‍ട്ടു ധരിച്ച യുവാവിന്റെ ദേഹം അടിയേറ്റ് പൊട്ടി രക്തമൊഴുകി ഷര്‍ട്ട് ചുവന്നു.
ചാട്ടവാറടിക്കു പുറമേ യുവാവ് അഞ്ചുവര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കമിതാക്കള്‍ക്കു പുറമേ, ചൂതാട്ടക്കാര്‍, മദ്യപാനികള്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയവരെയും ചാട്ടവാറടി ശിക്ഷയ്ക്ക് വിധേയരാക്കി.
ഇന്തോനേഷ്യയിലെ ഏറ്റവും മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യയാണ് ബന്ദേ അസേഹ്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും മതപരമായ ശരീ അത്ത് നിയമത്തെ അനുകൂലിക്കുകയാണ്. അതേമയം മനുഷ്യാവകാശ സംഘടനകളെല്ലാം ഇന്തോനേഷ്യയിലെ പ്രകൃത ശിക്ഷാരീതിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇത്തരം നടപടികള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ജോകോ ബിഡോഡോ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.