ആഢംബര റിസോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ മാലിയ ഒബാമ; കൂടെ കാമുകനും കുടുംബവും, ചിത്രങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd August 2019 05:59 PM  |  

Last Updated: 02nd August 2019 05:59 PM  |   A+A-   |  

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയ ഒബാമയുടെ ദൃശ്യങ്ങളാണിപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ തീര്‍ത്തും സ്വസ്ഥയായി ഒരു റിസോര്‍ട്ടില്‍ ഒഴിവുസമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണിത്.

മാലിയ തന്റെ ബോയ്ഫ്രണ്ട് റോറി ഫാര്‍ക്യൂസണൊപ്പമാണ് കാലിഫോര്‍ണിയയിലെ ആഢംബര റിസോര്‍ട്ടില്‍ ഒഴിവു സമയം ചെലവഴിക്കുന്നത്. ആഢംബര റിസോര്‍ട്ടായ ഓജിവാലി ഇന്നിലാണ് മാലിയയും റോറിയും ഒഴിവുസമയം ചെലവഴിക്കാന്‍ എത്തിയത്. കൂടാതെ മൂന്നു പേരുകൂടി റിസോര്‍ട്ടില്‍ ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. ഇത് റോറിയുടെ പിതാവ് ചാള്‍സ് ഫാര്‍ക്യൂസണും അമ്മ കാതറീനയും സഹോദരനുമാണെന്നാണ് വിവരം.

  

ഹാര്‍ഡ്‌വാഡില്‍ ഒരുമിച്ചു പഠിക്കുന്ന സമയത്താണ് മാലിയയും ബ്രിട്ടീഷ് പൗരനായ റോറിയും സുഹൃത്തുക്കളാകുന്നത്. മാലിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് റോറിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചത്. റോറിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും മാലിയ ഭക്ഷണം വിളമ്പി നല്‍കുന്ന ചിത്രങ്ങളും ഉണ്ട്.  

2017 ലായിരുന്നു മാലിയയും റോറിയും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോളജ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു ശേഷമായിരുന്നു ഇത്.