ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd August 2019 07:35 PM  |  

Last Updated: 02nd August 2019 07:35 PM  |   A+A-   |  

 

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുമാത്രയില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 

ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയാണിത്.

ബാന്റണ്‍ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടന്‍ താമസം മാറാന്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും അതിശക്തമായ ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വരെ അനുഭവപ്പെട്ടു.