ഐഎസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു; ഈ വർഷാവസാനത്തോടെ വീണ്ടും ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് യു എൻ
By സമകാലിക മലയാളം ഡെസ്ക് | Published: 04th August 2019 07:42 AM |
Last Updated: 04th August 2019 07:42 AM | A+A A- |

ന്യൂയോർക്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്. കടുത്ത തിരിച്ചടികൾ മറികടന്ന് ഭീകരർ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ വർഷാവസാനത്തോടെ ലോകത്ത് വീണ്ടും ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും യു.എൻ നിരീക്ഷക സംഘം മുന്നറിയിപ്പ് നൽകി.
ഐ എസിൽ ചേരാനായി 30,000 വിദേശ പൗരന്മാർ സിറിയയിലേക്കും ഇറാഖിലേക്കും മറ്റും യാത്രചെയ്തിട്ടുണ്ട്. ഇവരെല്ലാം ജീവനോടെയുണ്ടെന്നും യു എൻ വ്യക്തമാക്കി. കുറച്ചുപേർ യൂറോപ്യൻ രാജ്യങ്ങളിലേക്കു മടങ്ങി. ചിലർ അൽഖ്വയ്ദ പോലുള്ള ഭീകര സംഘടനകളിൽ ചേർന്നുകഴിഞ്ഞുവെന്നും ഇവരിൽ പലരും ഭീകര നേതാക്കളായി മാറുകയും ചെയ്തുവെന്നും യു. എൻ റിപ്പോർട്ടിൽ പറയുന്നു.
സിറിയയിലും ഇറാഖിലും ഐ എസിനെ തുരത്തിയതിന്റെ സമാധാനത്തിലായിരുന്നു പാശ്ചാത്യരാജ്യങ്ങൾ. അൽഖ്വയ്ദ വീണ്ടും സജീവമാകാനൊരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസംഘടന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.