അമ്മയുടെ സുഹൃത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ജീവപര്യന്തം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2019 07:43 PM  |  

Last Updated: 09th August 2019 07:43 PM  |   A+A-   |  

rape

 

സൗത്ത് കാരലൈന: പത്തുവയസ്സുകാരിയെ അമ്മയുടെ സുഹൃത്ത് ക്രൂരമായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത്  ഹാംപ്ടണില്‍ നിന്നുള്ള ടോണി ഒര്‍ലാന്റോയെ (37) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷം ഹാംപ്ടണ്‍ കൗണ്ടി പതിനൊംഗ ജൂറി ഓഗസ്റ്റ് 7 ബുധനാഴ്ചയാണു പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന ജൂറിയുടെ തീരുമാനം  ജഡ്ജി ശരിവച്ചു. പതിനാലാം സര്‍ക്യൂട്ട് സൊളിസിറ്റേഴ്‌സ് ഓഫിസിന്റെ പത്രക്കുറിപ്പിലാണ് ശിക്ഷയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

2016 മാര്‍ച്ചിലായിരുന്നു സംഭവം. കുട്ടി തന്നെയാണു ഫോറന്‍സിക് എക്‌സാമിനറോട് അമ്മയുടെ കൂട്ടുകാരനാണു തന്നെ പീഡിപ്പിച്ചതെന്നു മൊഴി നല്‍കിയത്. മകളുടെ ഗര്‍ഭചിദ്രത്തിനായി മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെന്നു ഭാര്യ തന്നോട് പറഞ്ഞതായി കുട്ടിയുടെ പിതാവും മൊഴി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റമാണു പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമാണ് ടോണിയുടെ പിതൃത്വം കോടതി അംഗീകരിച്ചത്.