36 റോഡുകളുടേയും 5 പാര്‍ക്കുകളുടേയും പേര് കശ്മീര്‍ എന്ന് മാറ്റി; നീക്കം പാക് പഞ്ചാബ് സര്‍ക്കാരിന്റേത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 07:03 AM |
Last Updated: 17th August 2019 08:52 AM | A+A A- |

ലാഹോര്‍: കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും കശ്മീര്‍ എന്ന പേര് നല്‍കി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍. പാക് ജനതയ്ക്ക് ഒപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കാനാണ് ഇത്തരമൊരു പേരുമാറ്റമെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ പറഞ്ഞു.
ഓഗസ്റ്റ് 5നാണ് ഇന്ത്യ ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇല്ലാതെയാക്കിയത്. ജമ്മുകശ്മീരിലെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന നടപടികള്‍ വരുന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓരോ ജില്ലയിലേയും ഓരോ റോഡുകള്‍ എന്ന കണക്കില്‍ 36 റോഡുകള്‍ക്കാണ് കശ്മീര്‍ എന്ന് പേര് നല്‍കുന്നത്. പ്രവിശ്യയിലെ പ്രധാനപ്പെട്ട 5 പാര്‍ക്കുകള്‍ക്കും കശ്മീര്‍ എന്ന പേര് നല്‍കി. ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായിട്ടാണ് പാകിസ്ഥാന്‍ ആചരിച്ചത്.