ഓര്‍ഡര്‍ ചെയ്ത സാന്‍ഡ് വിച്ച് നല്‍കാന്‍ വൈകി, വെയ്റ്ററെ വെടിവെച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2019 10:40 AM  |  

Last Updated: 18th August 2019 10:40 AM  |   A+A-   |  

sandwitch5

 

പാരിസ്‌: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് വെയ്റ്ററെ റസ്‌റ്റോറന്റില്‍ വെച്ച് വെടിവെച്ച് കൊന്നു. പാരിസിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ യുവാവിന്റെ തോളില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

ഓര്‍ഡര്‍ ചെയ്ത സാന്‍ഡ് വിച്ച് സമയത്ത് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു വെടിയുതിര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പക്ഷേ പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായില്ല. 

പാരിസില്‍ നിന്നും കിഴക്ക് നോയ്‌സി ലെ ഗ്രാന്‍ഡ് പ്രദേശത്തെ റെസ്റ്റോറന്റിലാണ് വെടിവയ്പ്പുണ്ടായത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഈ റെസ്റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങിയതെന്നും, സാന്‍ഡ് വിച്ചിന് വേണ്ടി ഒരാളെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, മയക്കു മരുന്നിന്റേയും, മദ്യത്തിന്റേയും ഉപഭോകം കൂടി വരുന്നത് ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.