കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം ; 63 മരണം 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 18th August 2019 09:36 AM  |  

Last Updated: 18th August 2019 09:37 AM  |   A+A-   |  

kabul_blast

 

കാബുള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വന്‍ സ്‌ഫോടനം. വിവാഹപാര്‍ട്ടി സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ കുട്ടികള്‍ അടക്കം 63 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. 

കാബൂളിലെ ഷാര്‍-ഇ-ദുബായ് വെഡ്ഡിംഗ് ഹാളില്‍ പ്രാദേശിക സമയം 10.40 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഹാളിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത് റഹിമി അറിയിച്ചു. 

സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ 500 ലേറെ പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  

 പരിക്കേറ്റവരെ കാബൂളിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.