അന്തരീക്ഷത്തിലെ റേഡിയേഷന്റെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്, സ്‌ഫോടനത്തിന് പിന്നാലെ റഷ്യയില്‍ ആശങ്ക ഉയരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th August 2019 11:14 PM |
Last Updated: 20th August 2019 11:14 PM | A+A A- |

മോസ്‌കോ: മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തനരഹിതമായ റഷ്യയിലെ ന്യൂക്ലിയര്‍ മോണിറ്ററിങ് സ്‌റ്റേഷനുകള്‍ ആശങ്ക തീര്‍ക്കുന്നു. അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് കണികകളുടെ സാന്നിധ്യം അളക്കുന്ന മോണിറ്ററുകളുടെ പ്രവര്‍ത്തനമാണ് ഒരേ സമയം നിലച്ചത്.
മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് ആണവ വിദഗ്ധരാണ് മരിച്ചത്. ആഗസ്റ്റ് എട്ടിനായിരുന്നു അപകടം. സ്‌ഫോടനത്തിന് ശേഷം ആണവ ചോര്‍ച്ചയുണ്ടായില്ലെന്ന് റഷ്യ സ്ഥിരീകരിക്കുന്നു. എന്നാല്‍, റേഡിയേഷന്റെ തോത് അന്തരീക്ഷത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ആണവായുധ പരീക്ഷണങ്ങളെ നിരീക്ഷിക്കുന്ന കോംബ്രിഹന്‍സീവ് ന്യൂക്ലിയര്‍ ടെസ്റ്റ് ബാന്‍ ട്രിറ്റി ഓര്‍ഗനൈസേഷന്‍ പറയുന്നത്.
അന്തരീക്ഷത്തിലെ റേഡിയേഷന്റെ തോത് വര്‍ധിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ നിലപാടെടുത്തത്. എന്നാല്‍, സ്‌ഫോടനം സംഭവിച്ച പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഈ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇത് എന്തിനായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.