കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യം ; ചര്‍ച്ചയിലൂടെ പരിഹരിക്കണം : ട്രംപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th August 2019 07:50 AM |
Last Updated: 20th August 2019 07:50 AM | A+A A- |

വാഷിങ്ടണ്‍ : കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കണം. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സാഹചര്യമാണെങ്കിലും, മികച്ച ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാകും.
ഇന്ത്യയും പാകിസ്ഥാനുമായി വ്യാപാര പങ്കാളിത്തം അടക്കം പുനരാരംഭിച്ച് സംഘര്‍ഷം ലഘൂകരിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ട്രംപിനോട് മോദി പറഞ്ഞു.