റോഡിന്റെ നിറം നീലയാക്കി ഖത്തര്‍, ലക്ഷ്യം ചൂട് കുറയ്ക്കുക

നീല നിരം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് നീക്കം
റോഡിന്റെ നിറം നീലയാക്കി ഖത്തര്‍, ലക്ഷ്യം ചൂട് കുറയ്ക്കുക

ദോഹ: ചൂടിനെ നേരിടുന്നതിന്റെ ഭാഗമായി റോഡിന്റെ നിറം വരെ മാറ്റി ഖത്തര്‍. നീല നിറമാണ് റോഡുകള്‍ക്ക് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് നല്‍കിയത്.. 

നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് നീക്കം. ദോഹ സൂഖ് വാഖിഫിന് മുന്‍പിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള 200 മീറ്റര്‍ വരുന്ന റോഡിനാണ് നീല നിറം നല്‍കിയത്. 

റോഡുകള്‍ക്ക് കറുപ്പിന് പകരം നീല നിറം നല്‍കുന്നതിലൂടെ താപനില 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഖത്തര്‍ മാറ്റം കൊണ്ടുവന്നത്. 

താപനില നിരീക്ഷിക്കുന്നതിന് വേണ്ട പ്രത്യേക ഉപകരണങ്ങളും റോഡിന്റെ സമീപത്തായി തന്നെ സ്ഥാപിച്ചു. ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് ഖത്തര്‍ റോഡിന്റെ നിറം മാറ്റി താപനിലയെ നേരിടുന്നതിനുള്ള വഴികള്‍ നടപ്പിലാക്കുന്നത്. കത്താറയിലെ സൈക്കിള്‍ ട്രാക്കിനും നീല നിറം നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com