ഇത് പരിഹാസ്യമാണ്, ജന്മാവകാശ പൗരത്വം എടുത്തു കളയുമെന്ന് ട്രംപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 05:47 AM |
Last Updated: 23rd August 2019 05:47 AM | A+A A- |

വാഷിങ്ണ്‍: ജന്മാവകാശ പൗരത്വം എടുത്തു കളയുമെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ പൗരത്വമില്ലാത്തവരുടേയും, അനധികൃത കുടിയേറ്റക്കാരുടേയും അമേരിക്കയില്‍ ജനിക്കുന്ന മക്കള്‍ക്കും നല്‍കുന്ന ജന്മാവകാശ പൗരത്വം എടുത്തു കളയുമെന്നാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്കയില്‍ ജനിച്ചെന്ന് കരുതി പൗരത്വം നല്‍കുന്നത് പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഭരണഘടനയിലെ 14ാമത് ഭേദഗതിയാണ് യുഎസില്‍ ജനിക്കുന്നവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനെ കുറിച്ച് പറയുന്നത്.
ഈ ഭേദഗതി റദ്ദാക്കി എക്‌സിക്യൂട്ടീവ് ഉത്തരവിറക്കാനാണ് ട്രംപിന്റെ ശ്രമം. ജന്മാവകാശ പൗരത്വം എടുത്തു കളയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ഇവിടെ ഒരാള്‍ വരുന്നു, കുഞ്ഞുണ്ടാവുന്നു, കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു. ഇങ്ങനെ പൗരത്വം നല്‍കുന്ന ഏക രാജ്യം യുഎസ് ആണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.