പാകിസ്ഥാന് വീണ്ടും തിരിച്ചടി; കരിമ്പട്ടികയില്‍പ്പെടുത്തി രാജ്യാന്തര സംഘടന

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd August 2019 12:11 PM  |  

Last Updated: 23rd August 2019 12:11 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പാകിസ്ഥാന് വീണ്ടും തിരിച്ചടി. തീവ്രവാദ സംഘടനകളിലേക്കുളള പണമൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ട പാകിസ്ഥാനെ രാജ്യാന്തര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍പ്പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ ഏഷ്യ-പസഫിക് മേഖല വിഭാഗമായ എപിജിയാണ് നടപടി കൈക്കൊണ്ടത്. 

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ യോഗം ചേരുന്നതിനിടെയാണ് ഏഷ്യ പസഫിക് ഗ്രൂപ്പ് നടപടി സ്വീകരിച്ചത്. സാമ്പത്തികരംഗത്ത് സുതാര്യത ഉറപ്പുവരുത്താന്‍ രൂപംനല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതായി എപിജി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഭീകരവാദത്തിന്റെ പേരില്‍ ആഗോളതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ്  കരിമ്പട്ടികയില്‍പ്പെടുത്തിയത് പാകിസ്ഥാന് വീണ്ടും നാണക്കേടായി. നിലവില്‍ തന്നെ േ്രഗ ലിസ്റ്റിലായിരുന്നു പാകിസ്ഥാന്‍. തീവ്രവാദ സംഘടനകളിലേക്കുളള പണമൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാനെ േ്രഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 

എന്നാല്‍ ഇതില്‍ നിന്നും മോചിതമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമായാണ് വീണ്ടും നടപടി ഉണ്ടായിരിക്കുന്നത്. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിന് വേണ്ടി ആഗോളതലത്തില്‍ രൂപീകരിച്ച നിരീക്ഷണ സംവിധാനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ്.