പാകിസ്ഥാനിലെ ഇടത് നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു

മലയാളിയും പാകിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമായ ബിഎം കുട്ടി അന്തരിച്ചു
പാകിസ്ഥാനിലെ ഇടത് നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു

ലയാളിയും പാകിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമായ ബിഎം കുട്ടി അന്തരിച്ചു. 89 വയസ്സായിരുന്നു. മലപ്പുറത്തെ തിരൂരില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ ബിഎം കുട്ടി അയല്‍ രാഷ്ട്രത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 

1930 ല്‍ തിരൂരില്‍ ജനിച്ച ബിഎം കുട്ടി എന്ന ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാകിസ്ഥാനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. പാകിസ്ഥാനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്ഥാന്‍ പീസ് കോയലിഷന്‍(പിപിഎല്‍) സെക്രട്ടറി ജനറലും പാകിസ്ഥാന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍  എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ചാരനാണ് എന്ന് സംശയിച്ച് അദ്ദേഹത്തെ യുദ്ധ സമയങ്ങളില്‍ അദ്ദേഹത്തെ പാകിസ്ഥാന്‍ ജയിലിലടച്ചിട്ടിണ്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com