സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് 15 മിനിറ്റ് കൊണ്ട് പാസ്‌പോര്‍ട്ട്

സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ഇനി പതിനഞ്ച് മിനിറ്റിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും
സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് 15 മിനിറ്റ് കൊണ്ട് പാസ്‌പോര്‍ട്ട്

റിയാദ്:   സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ഇനി പതിനഞ്ച് മിനിറ്റിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക റീജിയണിലെ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബേദ് പറഞ്ഞു. ദിനം പ്രതി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിലൂടെ സ്ത്രീകളെ മുന്‍നിരയിലേക്ക് എത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

21 വയസ്സുപൂര്‍ത്തിയായ സ്ത്രീകള്‍ക്ക്  യാതൊരു നിയന്ത്രണവുമില്ലാതെ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ എല്ലാ പാസ്‌പോര്‍ട്ട് സെന്ററുകളും തയ്യാറായായതായും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍, 21 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നുള്ളു. എന്നാല്‍ പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് ഒരു രക്ഷാധികാരിയുടെ (ഭര്‍ത്താവ്, അച്ഛന്‍ അല്ലെങ്കില്‍ സഹോദരന്‍) സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി കാല്‍മണിക്കൂറിനകം പാസ്‌പോര്‍ട്ട് ലഭിച്ചതായി ഒരു വനിതാ അപേക്ഷക പറഞ്ഞു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതാമയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി കാത്തുനില്‍ക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു വനിതയുടെ പ്രതികരണം. 

ഈ മാസം ആദ്യം തന്നെ സൗദി അറേബ്യ സ്ത്രീകളുടെ യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. നേരത്തെ സ്ത്രീകള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുരുഷരക്ഷാധികാരിയുടെ അനുമതി ആവശ്യമായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com