സഹ അവതാരകനെ ഗൊറില്ലയായി താരതമ്യപ്പെടുത്തി വാര്‍ത്താ അവതാരക; ഒടുവില്‍ പരസ്യമായി മാപ്പ് (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 12:44 PM |
Last Updated: 28th August 2019 12:44 PM | A+A A- |

വാഷിങ്ടണ്‍; ടെലിവിഷന്‍ വാര്‍ത്തയ്ക്കിടയില്‍ സഹ അവതാരകനെ ഗൊറില്ലയോട് താരതമ്യം ചെയ്തതിന് പരസ്യമായി മാപ്പ് പറഞ്ഞ് അവതാരിക. 'കെഒസിഒ 5 ന്യൂസ്' എന്ന ചാനലിലെ അവതാരകയായ അലക്‌സ് ഹോസ്ഡന്‍ ആണ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
ടിവി സ്‌ക്രീനില്‍ ഗൊറില്ലയെ കണ്ട അലക്‌സ് തനിക്കൊപ്പമുണ്ടായിരുന്ന സഹ അവതാരകനായ ജെയ്‌സണോട് 'ഇത് താങ്കളെ പോലെ ഇരിക്കുന്നു' എന്ന് പറഞ്ഞു. വാര്‍ത്തയ്ക്കിടയില്‍ മൃഗശാലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം.
പിറ്റേദിവസം കരഞ്ഞുകൊണ്ട് മാപ്പ് പറയുകയായിരുന്നു അലക്‌സ്. "കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഞാന്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. അത് വളരെ അനുചിതവും ആളുകളെ വേദനിപ്പിക്കുന്നതുമായിരുന്നു. അങ്ങനെ പറഞ്ഞതിന് നിങ്ങളോടെല്ലാവരോടും ഹൃദയത്തില്‍ നിന്നു ഞാന്‍ മാപ്പ് ചോദിക്കുന്നു. അത് തെറ്റാണെന്ന് എനിക്കറിയാം", അലക്‌സ് പറഞ്ഞു.
അലക്‌സിന്റെ ക്ഷമാപണം സ്വീകരിച്ച ജെയ്‌സണ്‍ ആ വാക്കുകള്‍ തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നെന്ന് തുറന്നുപറഞ്ഞു. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും വാക്കുകള്‍ പ്രാധാന്യമുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും ജെയ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.