കെട്ടിടത്തിന്റെ ആറാംനിലയിലെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായ യോഗ; 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍ 

ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്
കെട്ടിടത്തിന്റെ ആറാംനിലയിലെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായ യോഗ; 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍ 

മെക്‌സിക്കോ സിറ്റി:  ജീവിതത്തില്‍ സാഹസികത ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അതിസാഹസികത ആപത്ത് വിളിച്ചുവരുത്തുന്നതാണ്. മെക്‌സിക്കോയില്‍ യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയിലാണ്. ആറാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്‌സ തെരേസാസ് 80 അടി താഴ്ചയിലേക്ക് പതിച്ചത്. മെക്‌സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്‌സ. വടക്കുകിഴക്കന്‍ മെക്‌സിക്കനിലെ ന്യൂവയിലാണ് സംഭവം. 

ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.  അലക്‌സയ്ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് നടക്കാന്‍ സാധിക്കില്ല എന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com