ലഗേജ് മോഷണം: ട്രംപിന്റെ ഇന്ത്യക്കാരനായ മുന്‍ ബിസിനസ് പാര്‍ട്ണര്‍ പിടിയില്‍

ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ഉടമയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ദിനേശ് ചാവ്‌ല ലഗേജ് മോഷണത്തിന് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ലഗേജ് മോഷണം: ട്രംപിന്റെ ഇന്ത്യക്കാരനായ മുന്‍ ബിസിനസ് പാര്‍ട്ണര്‍ പിടിയില്‍

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ഉടമയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ദിനേശ് ചാവ്‌ല ലഗേജ് മോഷണത്തിന് വിമാനത്താവളത്തില്‍ അറസ്റ്റില്‍. ചാവ്‌ല ഹോട്ടല്‍സ് സിഇഒ ആണ് ദിനേശ്. 

മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റില്‍ നിന്നു ചാവ്‌ല മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് മോഷ്ടിച്ച്് കാറില്‍ കയറ്റിയെന്നാണ് കേസ്.

കാര്‍ പരിശോധിച്ചപ്പോള്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തി. ലഗേജ് മോഷണം ശരിയല്ലെന്നറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്ന് ചാവ്‌ല പൊലീസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതൊരു സ്ഥിരം ഏര്‍പ്പാടാണെന്നും പൊലീസിനു സംശയമുണ്ട്. 

ട്രംപ് കുടുംബാംഗങ്ങളുമായി 4 ഹോട്ടലുകളില്‍ പങ്കാളിത്തമുണ്ടായിരുന്ന വ്യവസായിയാണ് ദിനേശ് ചാവ്‌ല.1998 മുതല്‍ ട്രംപ് കുടുംബവുമായി ബിസിനസ് ബന്ധങ്ങളുള്ളവരാണ് ദിനേശും സഹോദരന്‍ സുരേഷും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com