വിറപ്പിച്ച് മൂര്‍ഖന്‍: അഞ്ചു ദിവസമായി ഒരു നഗരം മുള്‍മുനയില്‍; ജനങ്ങളെ ഒഴിപ്പിച്ച് തെരച്ചില്‍, ഒടുവില്‍ കുടങ്ങി
By സമകാലികമലയാളം ഡെസ്‌ക് | Published: 31st August 2019 05:26 AM |
Last Updated: 31st August 2019 05:26 AM | A+A A- |

ബര്‍ലിന്‍: ജര്‍മ്മന്‍ നഗരമായ ഹോര്‍ണെയെ കഴിഞ്ഞ അഞ്ചുദിവസമായി വിറപ്പിച്ചു നിര്‍ത്തിയത് ഒരു മൂര്‍ഖനാണ്. പ്രദേശവാസികളെ ഒഴിപ്പിച്ച് നടത്തിയ തെരച്ചിലിനൊടിവില്‍ മൂര്‍ഖനെ പിടികൂടി. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതുന്ന പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാന്നിധ്യമായി വാര്‍ത്തയില്‍ നിറഞ്ഞത്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഏതാണ്ട് ഒരു ഡസന്‍ സമീപ വാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. നാലുവീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിതാമസിപ്പിച്ചത്. ഈ നാലുവീടുകളില്‍ മൂര്‍ഖന്‍ സൈ്വര്യവനഹാരം നടത്തിവരികയായിരുന്നു.
വീടുകള്‍ക്ക് ഉള്ളിലേക്ക് വിഷവാതകം കയറ്റിവിട്ട് മൂര്‍ഖനെ കൊല്ലാനും ഭരണകൂടം ആലോചിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതിന് ഇടയിലാണ് മൂര്‍ഖനെ വെള്ളിയാഴ്ച കണ്ടെത്തിയത്. അതേസമയം പാമ്പിന്‍ന്റെ ഉടമ പാട്രികിനെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പാമ്പിനായി നടത്തിയ തെരച്ചിലിന്റെ ചിലവ് ഇയാള്‍ വഹിക്കേണ്ടിവരും എന്ന അഭ്യൂഹമാണ് ഇയാളെ അപ്രത്യക്ഷനാകാന്‍ പ്രേരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ട്.