ബഹിരാകാശവും യുദ്ധക്കളമാവും? ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി യുഎസ്‌

ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസിന്റെ വസ്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സേന
ബഹിരാകാശവും യുദ്ധക്കളമാവും? ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി യുഎസ്‌

വാഷിങ്ടണ്‍: ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി യുഎസ്. ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസിന്റെ വസ്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സേനയ്ക്ക് രൂപം നല്‍കിയത് എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

യുഎസ് സ്‌പേസ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ സേന നിലവില്‍ വന്നത്. യുഎസ് സൈന്യത്തിലെ ആറാമത്തെ വിഭാഗമായി ഇത്. പത്ത് വര്‍ഷത്തിന് ഇടയില്‍ ആദ്യമായിട്ടാണ് യുഎസില്‍ പുതിയ സേനാവിഭാഗം നിലവില്‍ വരുന്നത്. 

ശീതയുദ്ധകാലത്ത് യുഎസിന്റെ ബഹിരാകാശ സേന പ്രവര്‍ത്തിച്ചിരുരന്നു. യുഎസ് വ്യോമസേനയുടെ കീഴില്‍ പ്രവര്‍ത്തിച്ച ബഹിരാകാശ സേനയുടെ പ്രവര്‍ത്തനം 2002ല്‍ നിര്‍ത്തുകയായിരുന്നു. സ്വന്തം കാലാവസ്ഥാ ഉപഗ്രഹത്തെ ചൈന 2017ല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് യുഎസിനെ ആശങ്കപ്പെടുത്തിയിരുന്നു. ഇത് കൂടി മുന്‍പില്‍ കണ്ടാണ് യുഎസിന്റെ നീക്കം. 

യുഎസിന്റെ ബഹിരാകാശ സേനയെ രൂപീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ട്രംപ് വ്യക്തമാക്കിയിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങള്‍ അയക്കുക ആയിരിക്കില്ല ബഹിരാകാശ സേനയുടെ ദൗത്യമെന്നും, ബഹിരാകാശ സംരക്ഷണത്തിനും ആക്രമണത്തിനുമാണ് ഇത് രൂപീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com