ക്ലാസിൽ വച്ച് വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം; അശ്ലീല സന്ദേശങ്ങൾ അയച്ചു; 'മികച്ച അധ്യാപിക' കുടുങ്ങി

ക്ലാസ് മുറിയില്‍ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അധ്യാപിക അറസ്റ്റിൽ
ക്ലാസിൽ വച്ച് വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം; അശ്ലീല സന്ദേശങ്ങൾ അയച്ചു; 'മികച്ച അധ്യാപിക' കുടുങ്ങി

ടെക്സസ്: ക്ലാസ് മുറിയില്‍ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അധ്യാപിക അറസ്റ്റിൽ. വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മികച്ച അധ്യാപികയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ട റാൻഡി ഷാവേരിയയാണ് പൊലീസ് പിടിയിലായത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ഒന്നിലധികം തവണ ഇവര്‍ ക്ലാസ് മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് ആരോപണം. അമേരിക്കയിലെ ടെക്‌സസിലുള്ള റൗണ്ട് റോക്ക് ഹൈസ്‌കൂളിലാണ് സംഭവം. 

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ റാൻഡി ഷാവേരിയ സ്ഥാനം ഒഴിഞ്ഞിരുന്നു. അധ്യാപിക വിദ്യാർത്ഥിക്ക് അയച്ച സന്ദേശങ്ങള്‍ അശ്ലീല  ചുവയുള്ളതാണെന്നും കണ്ടെത്തി. ഒക്ടോബറില്‍ ക്ലാസ് മുറിയില്‍ വെച്ച് ഷാവേരി വിദ്യാര്‍ത്ഥിയുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ത്ഥി നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ ചൊവ്വാഴ്ച വില്യംസണ്‍ കൗണ്ടി ജയിലിലേക്ക് ഷവേരിയയെ കൈമാറിയിരുന്നു. പിന്നീട് ബോണ്ട് കെട്ടിവെച്ചതോടെ അവരെ പുറത്തുവിട്ടു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സെക്കന്‍ഡറി ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇവർക്ക് ലഭിക്കുന്നത്. നേരത്തെ പ്രാദേശിക സമൂഹത്തില്‍ 'അഡോപ്റ്റ്-എ-ചൈല്‍ഡ്' പദ്ധതി നടത്തിയിരുന്ന ഷാവേരി എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com