പരാതി പറയാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24000 തവണ, എക്‌സിക്യൂട്ടീവിനെ ചീത്തവിളിച്ചു; അറസ്റ്റ്

ജപ്പാനിലെ മുന്‍നിര ടെലികോം കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തതിന് 71കാരന്‍ അറസ്റ്റില്‍
പരാതി പറയാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24000 തവണ, എക്‌സിക്യൂട്ടീവിനെ ചീത്തവിളിച്ചു; അറസ്റ്റ്

ടോക്കിയോ: ജപ്പാനിലെ മുന്‍നിര ടെലികോം കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തതിന് 71കാരന്‍ അറസ്റ്റില്‍. കരാര്‍ ലംഘനം നടത്തി എന്ന് ആരോപിച്ച് 24,000 തവണയാണ് പ്രമുഖ ടെലികോം കമ്പനിയായ കെഡിഡിഐയുടെ കസ്റ്റമര്‍ കെയറില്‍ അകിതോഷി ഒക്കമോട്ടോ വിളിച്ചതെന്ന് പൊലീസ് പറയുന്നു.

എട്ടുദിവസങ്ങളിലായി കസ്റ്റമര്‍ കെയറിലെ ട്രോള്‍ ഫ്രീ നമ്പറിലേക്കാണ് ഇദ്ദേഹം തുടര്‍ച്ചയായി വിളിച്ചത്. കമ്പനിയുടെ സര്‍വീസില്‍ അതൃപ്തി പ്രകടിപ്പിച്ചും കസ്റ്റമര്‍ കെയര്‍ ജീവനക്കാരെ അപമാനിച്ചുമായിരുന്നു ഇദ്ദേഹത്തിന്റെ ഫോണ്‍ വിളി. പബ്ലിക് ടെലിഫോണ്‍ ബൂത്തും ഇതിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ആയിരത്തില്‍പ്പരം കോളുകളാണ് ഇത്തരത്തില്‍ ചെയ്തത്. കരാര്‍ ലംഘിച്ചതിന് കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി മാപ്പു പറയണമെന്നതായിരുന്നു അകിതോഷി ഒക്കമോട്ടോയുടെ ആവശ്യം.

കോള്‍ വിളിച്ച് മറുതലയ്ക്കലുളള കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ ബന്ധം വിച്ഛേദിക്കുന്നതും ഇദ്ദേഹം തുടര്‍ന്നതായും പൊലീസ് പറയുന്നു. ബിസിനസ്സ് പ്രവര്‍ത്തനം അന്യായമായി തടസ്സപ്പെടുത്തുന്നു എന്ന കമ്പനിയുടെ പരാതിയിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com