പേൾഹാർബർ നാവികസേനാ കേന്ദ്രത്തിൽ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു, ഇന്ത്യൻ വ്യോമസേനാ മേധാവിയും കേന്ദ്രത്തിൽ

യു​എ​സ് നാ​വി​ക​സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും സം​യു​ക്ത കേ​ന്ദ്ര​മാ​ണ് പേ​ൾ ഹാ​ർ​ബ​ർ
പേൾഹാർബർ നാവികസേനാ കേന്ദ്രത്തിൽ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു, ഇന്ത്യൻ വ്യോമസേനാ മേധാവിയും കേന്ദ്രത്തിൽ

ഹവായ് : അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ കേ​ന്ദ്ര​മാ​യ പേ​ൾ ഹാ​ർ​ബ​റി​ലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹ​വാ​യി​യി​ലെ സേ​നാ കേ​ന്ദ്ര​ത്തിലാണ് വെടിവെപ്പുണ്ടായത്.  നാട്ടുകാരാണ് മരിച്ചതെന്നാണ് സൂചന. നാ​വി​ക സേനാ​ വേ​ഷം ധ​രി​ച്ച​യാ​ളാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​യെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എന്നാൽ യുഎസ് നാവിക സേന ഉദ്യോ​ഗസ്ഥനാണോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

​ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു വെടിവെപ്പെന്ന് പേ​ൾ ഹാ​ർ​ബ​ർ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. വെ​ടി​വ​യ്പി​നു​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വെടിവെപ്പ് നടക്കുന്ന സമയത്ത് ഇന്ത്യൻ വ്യോമസേന മേധാവി ആർ കെ ഭദൗരിയയും പേൾ ഹാർബറിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനും സംഘത്തിനും പരിക്ക് ഇല്ലെന്നാണ് ഇന്ത്യൻ പ്രതിരോധ വക്താക്കൾ സൂചിപ്പിക്കുന്നത്.

യു​എ​സ് നാ​വി​ക​സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും സം​യു​ക്ത കേ​ന്ദ്ര​മാ​ണ് പേ​ൾ ഹാ​ർ​ബ​ർ. ഹ​വാ​യി​യി​ലെ ഹോ​ണോ​ലു​ലു​വി​ൽ​നി​ന്നു 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഈ ​സൈ​നി​ക കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​പ്പാ​ൻ പേ​ൾ ഹാ​ർ​ബ​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പാ​ണ് പേ​ൾ ഹാ​ർ​ബ​റി​ൽ വെ​ടി​വെപ്പുണ്ടാ​കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com