പാകിസ്ഥാന്‍ സൗന്ദര്യ റാണി വാഹനാപകടത്തില്‍ മരിച്ചു, അപകടം ന്യൂയോര്‍ക്കില്‍

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ നടപ്പാതയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു
പാകിസ്ഥാന്‍ സൗന്ദര്യ റാണി വാഹനാപകടത്തില്‍ മരിച്ചു, അപകടം ന്യൂയോര്‍ക്കില്‍

ദുബായ്: പാകിസ്ഥാനി സൗന്ദര്യ റാണി സനിബ് നവദ്(32) വാഹനാപകടത്തില്‍ മരിച്ചു. 2012ല്‍ മിസ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട യുവതി ന്യൂയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് മരിച്ചത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ നടപ്പാതയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സനീബ് ആണ് വാഹനം ഓടിച്ചിരുന്നത്. 

ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ലോസ് ആഞ്ചല്‍സിലെ പെമോണ സ്വദേശിയെയാണ് സനിബ് വിവാഹം ചെയ്തത്. 

2012ല്‍ ലാഹോര്‍ സിറ്റിയെ പ്രതിനിധീകരിച്ചാണ് മിസ് പാകിസ്ഥാന്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. ഫിലിപ്പൈന്‍സ് വേദിയായ മിസ് എര്‍ത്ത് സൗന്ദര്യ മത്സരത്തിനും സനിബ് പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com