ഈ മുപ്പത്തിനാലുകാരി ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

എന്റെ പ്രായത്തെ കുറിച്ചോ എന്റെ ജെന്‍ഡറിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല - ജനങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്‌ 
ഈ മുപ്പത്തിനാലുകാരി ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി


സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവായ സന്ന മരീന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. മുപ്പത്തിനാലുകാരിയായ സന്ന മരീനെ ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞടുത്തു. മുന്‍ ഗതാഗതമ ന്ത്രിയായിരുന്നു സന്ന മരീന്‍.

ഫിന്‍ലാന്റ് പധാനമന്ത്രി അന്റി റിന്നെ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തപാല്‍ സമരം കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു റിന്നെയുടെ രാജി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സന്ന മരിന്‍ തെരഞ്ഞടുക്കപ്പെടുകയായിരുന്നു.

വിശ്വാസം വീണ്ടെടുക്കുന്നതിനായി നമുക്ക് ഏറെ ചെയ്യാനുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയായി തെരഞ്ഞടുത്ത ശേഷം മരിന്റെ ആദ്യവാക്കുകള്‍. തന്റെ  പ്രായത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്റെ പ്രായത്തെ കുറിച്ചോ എന്റെ ജെന്‍ഡറിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ കുറിച്ചും വോട്ടര്‍മാര്‍ തന്നെ തെരഞ്ഞടുത്തതിനെ കുറിച്ചുമാണ് ചിന്തിക്കുന്നതെന്നും ഞങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെന്നും അവര്‍  കൂട്ടിച്ചേര്‍ത്തു..

35 വയസ്സുള്ള ഉക്രൈയിന്‍ പ്രധാനമന്ത്രി ഓലെക്‌സി ഹോഞ്ചുറക്കായിരുന്നു ലോകത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com