സൗദി റസ്റ്ററന്റുകളില്‍ ഇനി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ പ്രവേശന കവാടം; നിയന്ത്രണങ്ങള്‍ നീക്കുന്നു

സൗദി റസ്റ്ററന്റുകളില്‍ ഇനി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ പ്രവേശന കവാടം; നിയന്ത്രണങ്ങള്‍ നീക്കുന്നു
സൗദി റസ്റ്ററന്റുകളില്‍ ഇനി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ പ്രവേശന കവാടം; നിയന്ത്രണങ്ങള്‍ നീക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ റസ്റ്ററന്റുകളിലും കഫേകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങള്‍ ഒഴിവാക്കുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇനി ഒരേ കവാടത്തിലൂടെ തന്നെ ഭക്ഷണ ശാലകളില്‍ പ്രവേശിക്കാം. ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒറ്റയ്ക്കു വരുന്ന പുരുഷന്മാര്‍ക്കും കുടുംബമായി വരുന്നവര്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങള്‍ ഇതുവരെ നിര്‍ബന്ധമായിരുന്നു. ഇത് ഒഴിവാക്കുന്നതായി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അതേസമയം ഭക്ഷണ ശാലകള്‍ക്ക് അകത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കുടുംബങ്ങള്‍ക്ക് പ്രത്യേക വിഭാഗവും ഒറ്റയ്ക്കു വരുന്ന പുരുഷന്മാര്‍ക്കായി പ്രത്യേക വിഭാഗവുമാണ് ഇപ്പോള്‍ റസ്റ്ററന്റുകളില്‍ ഉള്ളത്. 

സ്ത്രീകള്‍ക്കായുള്ള നിയന്ത്രണങ്ങളില്‍ ഒന്നൊന്നായി ഇളവുകള്‍ വരുത്തിവരികയാണ് സൗദി അറേബ്യ. നേരത്തെ സ്ത്രീകള്‍ക്കു വണ്ടി ഓടിക്കുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണം സൗദി എടുത്തുകളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com