പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്ക; അമിത് ഷായ്ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് കമ്മിഷന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്ക; അമിത് ഷായ്ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് കമ്മിഷന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടണ്‍: ലോക്‌സഭാ പാസാക്കി പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ കമ്മിഷന്‍. ''തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പോക്ക്'' എന്നാണ് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മിഷന്‍ ബില്ലിനെ വിശേഷിപ്പിച്ചത്. ബില്‍ ഇതേ രീതിയില്‍ പാസാക്കുന്ന പക്ഷം ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതവിവേചനം നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍ ഭേദഗതി ഇന്നലെ രാത്രി ലോക്‌സഭ പാസാക്കിയ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മതത്തിന്റെ പൗരത്വത്തിനുള്ള മാനദണ്ഡമായി കാണുന്ന ഭേദഗതി ഭരണഘനാ വിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ ഒരു വാദം. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് ബില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

ഭേദഗതി അനുസരിച്ച് 2014 ഡിസംബര്‍ 31 വരെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പൗരന്മാരായി പരിഗണിക്കും. മുസ്ലിംകളെ മാറ്റിനിര്‍ത്തുന്ന ഭേദഗതി മതാടിസ്ഥാനത്തില്‍ പൗരത്വത്തെ തീരുമാനിക്കുന്നതാണെന്ന് യുഎസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷണനല്‍ റിലിജിയസ് ഫ്രീഡം കുറ്റപ്പെടുത്തി. 

സമ്പന്നമായ മതേതര ചരിത്രത്തിനു വിരുദ്ധമായി ഇന്ത്യ സഞ്ചരിക്കുന്നതിനു തെളിവാണ് ഭേദഗതിയെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ബില്‍ ഇതേ രൂപത്തില്‍ പാസാക്കുന്ന പക്ഷം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. 

ബില്ലിനെതിരെ യുഎസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയും രംഗത്തുവന്നു. ഇന്ത്യയും യുഎസും പൊതുവായി പങ്കുവയ്ക്കുന്ന കാഴ്ചപ്പാടുകളിലൊന്ന് മതേതരത്വമാണെന്ന് സമിതി ട്വീറ്റ് ചെയ്തു. ഈ മൂല്യത്തിനു വിരുദ്ധമാണ് പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com