ബോഗന്‍വില്ല:   ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രം പിറക്കുന്നു

ബോഗന്‍വില്ല:   ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രം പിറക്കുന്നു
ബോഗന്‍വില്ല:   ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രം പിറക്കുന്നു

ബോഗന്‍വില്ല: പാപ്പുവ ന്യൂഗിനിയുടെ നിയന്ത്രണത്തിലായിരുന്ന ദക്ഷിണ പസഫിക്കിലെ ബോഗന്‍വില്ല ദ്വീപ് പുതിയ രാഷ്ട്രമാകുന്നു. ബുധനാഴ്ച നടന്ന ഹിതപരിശോധനയില്‍ പാപ്പുവ ന്യൂ ഗിനിയില്‍നിന്നു വിട്ടുപോകാന്‍ 98% പേരും വോട്ടു ചെയ്തു. ഇതോടെ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമായി ബോഗന്‍വില്ല മാറും.

ഹിത പരിശോധനയില്‍ 176,928 പേര്‍ പാപ്പുവ ന്യൂഗിനിയയുമായുള്ള വഴിപിരിയലിനെ അനുകൂലിച്ചു. 3,043 വോട്ടര്‍മാര്‍ മാത്രമാണ് പ്രത്യേക രാഷ്ട്രം ആവശ്യമില്ലെന്നു വിധിയെഴുതിയതെന്ന് റഫറണ്ടം ചെയര്‍മാന്‍ പറഞ്ഞു. 

ബുക്ക ദ്വീപ് അഥവാ ബുക്ക നഗരമാണ് ബോഗന്‍വില്ലയുടെ മേഖലാ തലസ്ഥാനം. സര്‍ക്കാര്‍ ആസ്ഥാനവും ഇവിടെതന്നെയാണ്. 

ഇംഗ്ലീഷ് സങ്കരഭാഷയായ ടോക് പിസിനാണു തദ്ദേശീയ ഭാഷ. പപ്പുവ ന്യൂ ഗിനിയയില്‍ ഇത്തരത്തില്‍ 19 ഭാഷാ വകഭേദങ്ങളുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മന്‍ കോളനിയായിരുന്നു ബോഗന്‍വില്ല. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെ സൈനിക താവളമായി. 1975 ല്‍ പപ്പുവ ന്യൂ ഗിനി  പുതിയ രാഷ്ട്രമായി സ്വാതന്ത്ര്യം നേടുന്നതുവരെ ഓസ്‌ട്രേലിലന്‍ ആധിപത്യത്തിലായിരുന്നു ഇവിടം.

റിയോ ടിന്റോ എന്ന വമ്പന്‍ കുത്തകയുടെ ഉപകമ്പനിയായ ബോഗന്‍വില്ല കോപ്പര്‍ ലിമിറ്റഡ് പാന്‍ഗുണയില്‍ വലിയ ഖനിക്കു തുടക്കമിടുന്നത് 1969ല്‍.  ലാഭവിഹിതം എങ്ങനെ പങ്കിടണമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ റിയോ ടിന്റോ കളമൊഴിഞ്ഞു.
പിന്നീട് ബോഗന്‍വില്ലയിലെ വിമതരായ ഗറില്ല ആര്‍മിയും പപ്പുവ ന്യൂ ഗിനിയുടെ സൈന്യവുമായി നടന്ന ആഭ്യന്തര പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് 20,000 പേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com