കോക്കനട്ട് വൈന്‍ കുടിച്ച് 11 പേര്‍ മരിച്ചു, മുന്നൂറോളം പേര്‍ ആശുപത്രിയില്‍

കോക്കനട്ട് വൈന്‍ കുടിച്ച് 11 പേര്‍ മരിച്ചു, മൂന്നൂറോളം പേര്‍ ആശുപത്രിയില്‍
കോക്കനട്ട് വൈന്‍ കുടിച്ച് 11 പേര്‍ മരിച്ചു, മുന്നൂറോളം പേര്‍ ആശുപത്രിയില്‍

മനില: ഫിലിപ്പീന്‍സില്‍ കോക്കനട്ട് വൈന്‍ കുടിച്ച് 11 പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടിയ അളവില്‍ മെഥനോള്‍ അടങ്ങിയ വൈന്‍ ആണ് ദുരന്തത്തിനു കാരണമെന്നാണ് കരുതുന്നത്. 

തെക്കുകിഴക്കന്‍ മനിലയില റിസാലില്‍ ഒത്തുചേര്‍ന്നവരാണ് മദ്യ ദുരന്തത്തിന് ഇരയായത്. വൈന്‍ കഴിച്ചവര്‍ക്ക് ശക്തമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. എല്ലാവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു. 11 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്.

മുന്നൂറു പേരെയാണ് വിഷമദ്യം കഴിച്ച ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാവരും ഒരേ വൈനാണ് കഴിച്ചത്. 

മദ്യ ദുരന്തത്തെത്തുടര്‍ന്നാണ് ലംബനോഗ് എന്ന് അറിയപ്പെടുന്ന ഈ മദ്യത്തിന്റെ വില്‍പ്പന അധികൃതര്‍ വിലക്കി. ക്രിസ്മസ് കാലത്ത് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന മദ്യമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com