കണ്‍തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?; ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമവും; വൈറൽ വീഡിയോ

വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിയിച്ച പൗരത്വ നിയമ ഭേ​ദ​ഗതിയാണ് പുതിയ വീഡിയോയിലെ അവരുടെ വിഷയം
കണ്‍തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?; ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമവും; വൈറൽ വീഡിയോ

ന്യൂയോർക്ക്: ഓർമ്മയില്ലേ ഫെറോസ അസീസിനെ. ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക്  വീഡിയോകളിലൂടെ പ്രചാരണം നടത്തി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഈ അമേരിക്കന്‍ യുവതി. ഇപ്പോഴിതാ അവരുടെ പുതിയ വീഡിയോയും ശ്രദ്ധേയമാകുകയാണ്. വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിയിച്ച പൗരത്വ നിയമ ഭേ​ദ​ഗതിയാണ് പുതിയ വീഡിയോയിലെ അവരുടെ വിഷയം. 

കണ്‍ തടങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് പരിശീലിപ്പിക്കുന്നതിനിടെയാണ് ഫെറോസ പൗരത്വ നിയമ ഭേ​ദ​ഗതി അവതരിപ്പിക്കുന്നത്. തണുപ്പുകാലത്ത് ചര്‍മ്മം എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഫെറോസയുടെ വിഷയം. 17 വയസുകാരിയുടെ വീഡിയോയുടെ ദൈര്‍ഘ്യം 44 സെക്കൻഡ് മാത്രമാണ്. തൊലി വിണ്ടുകീറുന്നത് തടയാന്‍ പുതിയൊരു വിദ്യ പഠിപ്പിച്ചുതരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന വീഡിയോ പെട്ടെന്ന് വിഷയം ഇന്ത്യന്‍ പൗരത്വ നിയമത്തിലേക്കു വഴിമാറുകയായിരുന്നു. 

''ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ ഈ നിയമം മുസ്ലിങ്ങളെ രാജ്യത്തു നിന്ന് ഒഴിവാക്കാനുള്ളതാണ്. ഏതെങ്കിലും മുസ്ലിമിന് ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. ഇത് തെറ്റാണ്. അധാര്‍മ്മികമാണ്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്നതും അതിര്‍ത്തി കടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ല. ഏതു മതത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നത് പൗരത്വവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഏതു മതക്കാരനാണെങ്കിലും അത് ഇന്ത്യന്‍ പൗരന്‍ ആകാന്‍ തടസവുമല്ല''- ഫെറോസ വ്യക്തമാക്കി. 

ഇത്രയും പറഞ്ഞതിനുശേഷം ഫെറോസ വീണ്ടും ചര്‍മം വിണ്ടുകീറാതിരിക്കാനുള്ള വിദ്യ പഠിപ്പിക്കുന്നതിലേക്കു തിരിഞ്ഞു. വീഡിയോ വൈറലായത്തോടെ ഫെറോസയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com