ജുറാസിക് പാര്‍ക്ക് വനത്തിലേക്ക് യാത്ര; ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു ഏഴ് പേരെ കാണാതായി, ദുരൂഹത

ഹവായിലെ ഏറ്റവും ദുര്‍ഘടംപിടിച്ച ന പാലി തീരമേഖലയിലേക്കാണ് ഹെലികോപ്റ്റര്‍ യാത്ര തിരിച്ചത്
ജുറാസിക് പാര്‍ക്ക് വനത്തിലേക്ക് യാത്ര; ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു ഏഴ് പേരെ കാണാതായി, ദുരൂഹത

ഹൊനലുലു; ഹവായി ദ്വീപ് സമൂഹത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഏഴ് യാത്രക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കവായി ദ്വീപില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കുറിച്ച് വിവരമില്ല. 

ഹവായിലെ ഏറ്റവും ദുര്‍ഘടംപിടിച്ച ന പാലി തീരമേഖലയിലേക്കാണ് ഹെലികോപ്റ്റര്‍ യാത്ര തിരിച്ചത്. ജുറാസിക് പാര്‍ക് സീരീസിലെ ലോസ്റ്റ് വേള്‍ഡ് ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. ഹെലികോപ്റ്ററില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു എന്നാണ് വിവരം. യാത്രക്കാരെ കുറിച്ച് അന്വേഷിക്കാന്‍ രക്ഷാസേനാംഗങ്ങളെ ദ്വീപിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

വ്യാഴാഴ്ച വൈകീട്ടാണ് ഇവര്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ യാത്രാ സംഘത്തെ പറ്റി വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സഫാരി എന്ന ഹെലികോപ്‌റ്റേഴ്‌സ് കമ്പനി തീരരക്ഷാ സേനയെ വിവരം അറിയിച്ചു. പ്രക്ഷുബ്ദമായ കടലും, കുത്തനെയുള്ള മലനിരകളുമാണ് ഈ മേഖലയിലുള്ളത്. 

അപകടത്തില്‍പ്പെട്ടാല്‍ അലര്‍ട്ട് നല്‍കുന്ന എമര്‍ജന്‍സി ലോക്കേറ്റര്‍ ഹെലികോപ്റ്ററിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നും സിഗ്നലുകളൊന്നും അയത്തില്ല. വിമാനം അപകടത്തില്‍പ്പെട്ടാല്‍ ഓട്ടോമാറ്റിക്കായി ഓഡിയോ സന്ദേശം അയക്കുന്നതാണ് ഈ ലൊക്കേറ്റര്‍. 

മനുഷ്യവാസമില്ലാത്ത മേഖലയാണ് ഇത്. മിന്നല്‍ പ്രളയവും, കാഴ്ച മറയ്ക്കുന്ന മഞ്ഞും ഇവിടെ പതിവാണ്. കാടിനകത്ത് വിമാനം ലാന്‍ഡ് ചെയ്യുക എന്നത് ദുഷ്‌കരമാണ്. ബീച്ചുകളില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതും ഇവിടെ അപകടകരമാണ്. പസഫിക് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ചുവപ്പ് പാറക്കൂട്ടമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കുത്തനെയുള്ള മലനിരകളും, അവയ്ക്കിടയിലെ വെള്ളച്ചാട്ടങ്ങളുമാണ് ഇവിടേക്ക് സന്ദര്‍ഷകരെ ആകര്‍ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com