2020 നെ വരവേറ്റ് ന്യൂസിലന്‍ഡ് ;പുതുവര്‍ഷം ആദ്യമെത്തിയത് സമോവയില്‍ ; ആഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പുതുവല്‍സരാഘോഷങ്ങള്‍ കാണാന്‍ ഓക്ലന്‍ഡിലെയും വില്ലിങ്ടണിലെയും സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്
2020 നെ വരവേറ്റ് ന്യൂസിലന്‍ഡ് ;പുതുവര്‍ഷം ആദ്യമെത്തിയത് സമോവയില്‍ ; ആഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

വില്ലിങ്ടണ്‍ : 2020 നെ ആഘോഷപൂര്‍വ്വം വരവേറ്റ് ന്യൂസിലന്‍ഡ്. ഇതോടെ പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായി. ന്യൂസിലന്‍ഡിലെ സമോവ ദ്വീപിലാണ് പുതുവല്‍സരം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ കിരിബാസ്, ടോംഗ ദ്വീപുകളിലും പുതുവല്‍സരാഘോഷത്തിന് തുടക്കമായി.

പുതുവല്‍സരാഘോഷങ്ങള്‍ കാണാന്‍ ഓക്ലന്‍ഡിലെയും വില്ലിങ്ടണിലെയും സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. പുതുവല്‍സരത്തെ വരവേല്‍ക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ക്കൊപ്പം, ആഘോഷങ്ങള്‍ക്ക്  ചാരുത കൂട്ടി ലേസര്‍, അനിമേഷന്‍ വിരുന്നും ഇതാദ്യമായി സംഘടിപ്പിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഓസ്‌ട്രേലിയിലെ സിഡ്‌നിയിലും വനമ്പന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. അതേസമയം സിഡിനിയിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പുതുവല്‍സരാഘോഷവുമായി മുന്നോട്ടുപോകാനാണ് നഗരഭരണസമിതിയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com